“സൈതാലിക്കാ...
ഉറുമ്പ് പൊടിയുണ്ടോ?”
“ഉണ്ടല്ലോ.”
“ഇതിട്ടാല്‍
ഉറുമ്പ് ചാവുമോ സൈതാലിക്കാ?”
“കൊല്ലാന്‍
പാടില്ല, ഓടിച്ചാല്‍
മതി.”
ഉറുമ്പ്
പൊടിയുമായി കടയില്‍ നിന്ന്
വീട്ടിലേക്ക് തിരിച്ച എനിക്ക്
സംശയങ്ങള്‍ അവസാനിച്ചിരുന്നില്ല.
ഈ ഉറുമ്പ്
പൊടി, ഉറുമ്പിനെ
കൊല്ലാന്‍ മാത്രം ശക്തമല്ലാത്തതിനാലാണോ
സൈതാലിക്ക അങ്ങിനെ പറഞ്ഞത്?!
അതല്ല, ഉറുമ്പിനെ
പോലും കൊല്ലരുതെന്നുള്ള
സൈതാലിക്കയുടെ മനസാണോ?!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ